കോഴിക്കോട് എയര്‍ പോര്‍ട്ട്, പ്രവാസികളായ മലബാറുകാരുടെ നാടുമായുള്ള ബന്ധം കൂട്ടിയിണക്കുന്ന കണ്ണിയാണ്. എന്നാല്‍, യാത്രക്കാരെ പരമാവധി പിഴിയാനും പീഢിപ്പിക്കാനുമാണ് നമ്മുടെ രാജ്യത്തിന്റെ സ്വന്തം വിമാനകംപനികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വന്ന പ്രവാസി സംഘടനകള്‍ക്ക് നാം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍, നിങ്ങളുടെ പ്രതിഷേധങ്ങള്‍, അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. കൂടാതെ, രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ കേന്ദ്ര വ്യാമയാന മന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിങ്ങളും ഒപ്പ് വെക്കുക. http://www.risalaonline.com/petition/ സൈറ്റില്‍ ഓണ്‍ലൈന്‍ പെറ്റിഷണിലും നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക.
രിസാല സ്റ്റഡി സര്‍ക്കിള്‍ - അല്‍ ഐന്‍
Subscribe to:
Post Comments (Atom)
1 comment:
കരിപ്പൂര്‍ ഒരു പ്രതീകമാണ്. മലബാറിനോടും ശബ്ദമില്ലാത്ത സമൂഹത്തോടമുള്ള ഭരണകൂടത്തിന്റെ അവഗണനയുടെ പ്രതീകം. പക്ഷേ, കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനുള്ള സ്വാധീന ശക്തിയുണ്ടായിട്ടും മലബാറിന്റെ രാഷ്ട്രീയം പരാജയപ്പെടുകയാണ്. തിരുവനന്തപുരം വിമാനത്താവളത്താവളത്തിന്റെ രാജ്യാന്തര പദവി എടുത്തു കളഞ്ഞതിനെതിരെ രാഷ്ട്രീയക്കാരില്‍നിന്നും ഉയര്‍ന്ന പ്രതിഷേധവും പരിഹാര നടപടികളും കണ്ട് കരിപ്പൂരിന് തലതാഴ്ത്താം. രാഷ്ട്രപതിക്കു നിവേദനം നല്കാന് വരെ കെ പി സി സി നേതാക്കളും സി പി എം നേതാക്കളും തയാറായപ്പോല് കരിപ്പൂരെന്ന് കോരന് കഞ്ഞി കുന്പിളില് തന്നെ... പോരാട്ടത്തിനു ഭാവുകങ്ങള്‍. ഞാന്‍ കൊച്ചിക്കാരനാണെങ്കിലും
Post a Comment