കോഴിക്കോട് എയര്‍ പോര്‍ട്ട്, പ്രവാസികളായ മലബാറുകാരുടെ നാടുമായുള്ള ബന്ധം കൂട്ടിയിണക്കുന്ന കണ്ണിയാണ്. എന്നാല്‍, യാത്രക്കാരെ പരമാവധി പിഴിയാനും പീഢിപ്പിക്കാനുമാണ് നമ്മുടെ രാജ്യത്തിന്‍റെ സ്വന്തം വിമാനകംപനികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വന്ന പ്രവാസി സംഘടനകള്‍ക്ക് നാം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍, നിങ്ങളുടെ പ്രതിഷേധങ്ങള്‍, അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. കൂടാതെ, രിസാല സ്റ്‍റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്‍റര്‍ കേന്ദ്ര വ്യാമയാന മന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിങ്ങളും ഒപ്പ് വെക്കുക. http://www.risalaonline.com/petition/ സൈറ്‍റില്‍ ഓണ്‍ലൈന്‍ പെറ്‍റിഷണിലും നിങ്ങളുടെ പേര് രജിസ്റ്‍റര്‍ ചെയ്യുക.
രിസാല സ്റ്‍റഡി സര്‍ക്കിള്‍ - അല്‍ ഐന്‍
Friday, November 9, 2007
Subscribe to:
Posts (Atom)